+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ൽ ട​വ​റു​ക​ൾ ന​ശി​പ്പി​ച്ചു; കേ​സു​മാ​യി ജി​യോ കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ട​വ​റു​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് റി​ല​യ​ൻ​സ് ജി​യോ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​ഞ്ചാ​ബി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ​ഞ്ചാ​ബ് ഹ​രി​യാ​ന ഹൈ​ക്കോ​ട
മൊ​ബൈ​ൽ ട​വ​റു​ക​ൾ ന​ശി​പ്പി​ച്ചു; കേ​സു​മാ​യി ജി​യോ കോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ട​വ​റു​ക​ൾ ന​ശി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് റി​ല​യ​ൻ​സ് ജി​യോ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​ഞ്ചാ​ബി​നും കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ​ഞ്ചാ​ബ്- ഹ​രി​യാ​ന ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. പ​ഞ്ചാ​ബ് ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ​യ​ച്ച​ത്.

റി​ല​യ​ൻ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഫെ​ബ്രു​വ​രി എ​ട്ടി​നു മു​ന്പ് മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ഞ്ചാ​ബ് ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ റി​ല​യ​ൻ​സ് ട​വ​റു​ക​ൾ ന​ശി​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​തെ​ന്നു ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കു​ത്ത​ക ക​മ്പ​നി​ക​ളെ ബ​ഹി​ഷ്ക​രി​ക്കു​ക എ​ന്ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ത​ങ്ങ​ളു​ടെ ട​വ​റു​ക​ൾ​ക്കും ഷോ​പ്പു​ക​ൾ​ക്കു​മെ​തി​രേ വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്. 9000 ട​വ​റു​ക​ൾ ഉ​ള്ള​തി​ൽ 1500 ട​വ​റു​ക​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. കേ​ബി​ളു​ക​ളും വൈ​ദ്യു​തി ബ​ന്ധ​വും ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​ന​റേ​റ്റ​റു​ക​ൾ അ​പ​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും റി​ല​യ​ൻ​സ് ജി​യോ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നു.
More in Latest News :