കോൽക്കത്ത: മമതാ ബാനര്‍ജി സര്‍ക്കാരിലെ കായിക സഹമന്ത്രി ലക്ഷ്മി രത്തന്‍ ശുക്ല രാജിവച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയാണ് ലക്ഷ്മി രത്തന്‍.
തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറാ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന ലക്ഷ്മി രത്തൻ, ഈ പദവിയും ഒഴിഞ്ഞു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ല. മന്ത്രി പദവി വേണ്ടന്ന് വച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അദ്ദേഹം രാഷ്ട്രിയം തന്നെ വിടുമെന്ന് സൂചനകളുണ്ട്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിരവധി കൊഴിഞ്ഞുപോക്ക് സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലക്ഷ്മികാന്ത് മന്ത്രിസ്ഥാനം രാജിവച്ചത്.