സാൻഫ്രാൻസിസ്കോ: കോർപറേറ്റ് ഭീമനായ ഗൂഗിളിൽ തൊഴിലാളി യൂണിയൻ രൂപീകരിച്ചതായി റിപ്പോർട്ട്. അമേരിക്കൻ പൗരൻമാരായ 226 പേർ ചേർന്നാണ് യൂണിയൻ രൂപീകരിച്ചതെന്നാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
ഗൂഗിളിന്റെ മാതൃകന്പനിയായ ആൽഫബെറ്റിലാണു തൊഴിലാളി യൂണിയൻ രൂപീകരിച്ചത്. ഗൂഗിളിലേയും മാതൃസ്ഥാപനമായ ആൽഫബെറ്റിലേയും ജീവനക്കാരായ എൻജിനീയർമാർ ഉൾപ്പടെ 225 ജീവനക്കാരാണ് സംഘടനയിലെ അംഗങ്ങൾ.
കന്പനിയിൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുകയാണ് ആൽഫബെറ്റ് വർക്കേഴ്സ് യൂണിയൻ എന്ന ഈ സംഘടനയുടെ ഉദ്ദേശമെന്നു സംഘടനാ നേതാക്കൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ന്യായമായ കൂലി, തൊഴിലിടങ്ങളിലെ വിവേചനം, പ്രതികാരം എന്നിവ തടയുക, ഭയരഹിതമായി പണി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കുക തുടങ്ങിയവയും തൊഴിലാളി സംഘടനയുടെ ലക്ഷ്യങ്ങളിൽ പെടുന്നു.
ഗൂഗിളിലെ 226 ജീവനക്കാർക്കാണ് യൂണിയൻ കാർഡുകൾ ഇതുവരെ വിതരണം ചെയ്തത്. അതേസമയം, യൂണിയൻ രൂപീകരണത്തെക്കുറിച്ച് ഗൂഗിൾ പ്രതികരിച്ചിട്ടില്ല.