തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. വിദേശത്തേക്ക് അനധികൃതമായി ഡോളർ കടത്തിയ കേസിലാണ് നടപടി. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 10ന് ഹാജരാകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സ്വർണക്കടത്ത് കേസിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്ണന്റെ മൊഴിയും ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തും. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തത ഉണ്ടാക്കുന്നതിനായാണ് മൊഴിയെടുക്കുന്നത്.