കൊല്ലം: പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചതിന് ശേഷം മുറി പൂട്ടാതെ പോയെന്ന് ബിജെപി ആരോപണം. കൊല്ലം പോരുവഴി പഞ്ചായത്തിലാണ് സംഭവം. പ്രഭാത സവാരിക്ക് എത്തിയവരാണ് ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ടത്.
എന്നാൽ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചിട്ടില്ലെന്നും പ്രധാനവാതിൽ പൂട്ടാൻ ഉദ്യോഗസ്ഥർ മറന്നതാണെന്നും സംഭവത്തിൽ പ്രസിഡന്റ് വിനു മംഗലത്ത് വിശദീകരിച്ചു.
എന്നാൽ പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ചിട്ടില്ലെന്നും പ്രധാനവാതിൽ പൂട്ടാൻ ഉദ്യോഗസ്ഥർ മറന്നതാണെന്നും സംഭവത്തിൽ പ്രസിഡന്റ് വിനു മംഗലത്ത് വിശദീകരിച്ചു.