ന്യൂഡൽഹി: കോവാക്സിൻ സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്സിൻ നിർമിക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കാൻ വാക്സിനാകും.
കമ്പനിക്ക് മരുന്ന് നിർമാണത്തിൽ പരിചയ സമ്പത്തില്ലെന്ന വാദം തെറ്റാണെന്നും ഭാരത് ബയോടെക്ക് എംഡി പറഞ്ഞു. 16 വാക്സിനുകൾ ഇതുവരെ നിർമിച്ചിട്ടുണ്ട്. ഒരു പരീക്ഷണ രേഖയും മറച്ചുവച്ചിട്ടില്ലെന്നും ശാസ്ത്രഞ്ജരെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം കുറ്റപ്പെടുത്തൽ അല്ല കമ്പനി അർഹിക്കുന്നതെന്നും ഭാരത് ബയോടെക്കിന്റെ വിശദീകരണം. തങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും ഭാരത് ബയോടെക്ക് ആഗോള കമ്പനിയാണെന്നും എംഡി പറഞ്ഞു.