+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ സം​ഭ​വം: തീ​വ്ര​വാ​ദ ശ​ക്തി​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വാ​വ് അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ൽ തീ​വ്ര​വാ​ദ ശ​ക്തി​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബ
കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലെ സം​ഭ​വം: തീ​വ്ര​വാ​ദ ശ​ക്തി​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ.​സു​രേ​ന്ദ്ര​ന്‍
തി​രു​വ​ന​ന്ത​പു​രം: സി​നി​മാ ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വാ​വ് അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ൽ തീ​വ്ര​വാ​ദ ശ​ക്തി​ക​ള്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ധാ​ന​മ​ന്ത്രി​യേ​യും ബി​ജെ​പി​യേ​യും അ​നു​കൂ​ലി​ച്ച​തി​ന്‍റെ പേ​രി​ൽ കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ നേ​ര​ത്തെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ചി​ല​ർ വ​ധ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ചി​ല​ർ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ര​ന്ത​രം സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു നേ​രെ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​ൽ തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണം. കൃ​ഷ്ണ​കു​മാ​റി​നൊ​പ്പം കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മു​ണ്ടാ​വു​മെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :