+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ല്യം​സ​ണ് സെ​ഞ്ചു​റി; കി​വീ​സ് കു​തി​ക്കു​ന്നു

ക്രൈ​സ്റ്റ്ച​ർ​ച്ച്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് ശ​ക്ത​മാ​യ നി​ല​യി​ൽ. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (പു​റ​ത്താ​കാ​തെ 112), ഹെ​ൻ​ട്ര
വി​ല്യം​സ​ണ് സെ​ഞ്ചു​റി; കി​വീ​സ് കു​തി​ക്കു​ന്നു
ക്രൈ​സ്റ്റ്ച​ർ​ച്ച്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് ശ​ക്ത​മാ​യ നി​ല​യി​ൽ. സെ​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (പു​റ​ത്താ​കാ​തെ 112), ഹെ​ൻ​ട്രി നി​ക്കോ​ൾ​സ് (പു​റ​ത്താ​കാ​തെ 89) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ കി​വീ​സ് 286/3 എ​ന്ന നി​ല​യി​ലാ​ണ്.

ഏ​ഴ് വി​ക്ക​റ്റ് ശേ​ഷി​ക്കേ പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ർ മ​റി​ക​ട​ക്കാ​ൻ കി​വീ​സി​ന് 11 റ​ണ്‍​സ് കൂ​ടി മ​തി. പാ​ക്കി​സ്ഥാ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 297 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.

ടോം ​ലാ​തം (33), ടോം ​ബ്ല​ണ്ഡ​ൽ (16), റോ​സ് ടെ​യ്‌ല​ർ (12) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് കി​വീ​സി​ന് ന​ഷ്ട​മാ​യ​ത്. 16 ബൗ​ണ്ട​റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​ല്യം​സ​ണ്‍ ക​രി​യ​റി​ലെ 24-ാം ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ​ത്. 71/3 എ​ന്ന നി​ല​യി​ൽ ഒ​ത്തു​ചേ​ർ​ന്ന വി​ല്യം​സ​ണ്‍-​നി​ക്കോ​ൾ​സ് സം​ഖ്യം ഇ​തു​വ​രെ 215 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.
More in Latest News :