+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ നി​ന്നും കു​ടി​യൊ​ഴു​പ്പിക്കുന്നതിനിടെ ജീ​വ​നൊ​ടു​ക്കി​യ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സി​പി​എം.

മ​രി​ച്ച രാ​ജ​ന്‍റെ​യും അ​മ്പി​ളി​യു​ടെ​യും മൂ​ത്ത മ​ക​ന്‍ രാ​ഹു​ലി​ന് സി​പി​എം സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു. രാ​ഹു​ലി​ന് നെ​ല്ലി​മൂ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ജോ​ലി ന​ല്‍​കു​മെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര എം​എ​ല്‍​എ കെ. ​അ​ന്‍​സ​ല​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി ക്രൈം​ബ്രാ​ഞ്ച് സി​ഐ മ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

അ​ടു​ത്ത ദി​വ​സം ത​ന്നെ അ​യ​ൽ​വാ​സി​യാ​യ പ​രാ​തി​ക്കാ​രി ശാ​ന്ത​യി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ തേ​ടാ​നും ക്രൈം​ബ്രാ​ഞ്ച് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച് അ​നാ​ഥ​രാ​യ കു​ട്ടി​ക​ളു​ടെ പ​ഠ​ന ചി​ല​വു​ക​ൾ ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​ർ നേ​ര​ത്തെ ഏ​റ്റെ​ടു​ത്തി​രു​ന്നു. മ​ക്ക​ൾ ഇ​രു​വ​ർ​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.
More in Latest News :