കായംകുളം: അനിൽ പനച്ചൂരാന്റെ മരണത്തിൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റുമോർട്ടം വേണമെന്ന ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കായംകുളം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. തുടർ നടപടികൾക്കായി കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത്. നിലവിൽ മൃതദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമാകും.