കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങിയിട്ടില്ലെന്ന് ജോസ് കെ. മാണി. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ടെന്നും ചർച്ച വരുമ്പോൾ പാർട്ടി നിലപാട് മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
സീറ്റിന്റെ കാര്യത്തിൽ ഇടതു മുന്നണിയിലോ കേരള കോൺഗ്രസിലോ ചർച്ച ചെയ്തിട്ടില്ല. പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കാൻ പ്രാപ്തിയുള്ള നേതൃത്വമാണ് എൽഡിഎഫിനുള്ളത്. യുഡിഎഫിലേക്കുള്ള തിരിച്ചു പോക്ക് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ. മാണി വ്യക്തമാക്കി.