ഹൈദരാബാദ്: രാജധാനി എക്സ്പ്രസ് ട്രെയിന്റെ എൻജിനിൽ തീപിടുത്തം. ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്കു വരികയായിരുന്നു ട്രെയിൻ. തെലുങ്കാനയിലെ വികാരാബാദ് ജില്ലയിലെ നവാന്ദ്ഗി സ്റ്റേഷനിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
എൻജിനിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിട്ടു. തീപടർന്ന ഭാഗം മറ്റ് കോച്ചുകളിൽ നിന്നും വേർപെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. തുടർന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടകാരണം വ്യക്തമല്ല.