തിരുവനന്തപുരം: വാമനപുരത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് ഖാലിദിന്റെ വീടിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ലീഗ് ആരോപിച്ചു. സംഭവത്തിൽ പാലോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ ഒന്നോടെയാണ്, ബൈക്കിലെത്തിയ മൂന്നംഗ സംഘം ഖാലിദിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. അക്രമിസംഘം വീടിന്റെ ജനൽചില്ലുകൾ തകർത്തു. ഖാലിദിന്റെ കാറിന് നേരെയും ആക്രമണമുണ്ടായി.
പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗും കോൺഗ്രസും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് പുതിയ സംഭവം.