ഹൈദരാബാദ്: ന്യൂഡൽഹി-ബംഗളൂരു രാജധാനി എക്സ്പ്രസിൽ തീപിടിത്തം. ഞായറാഴ്ച രാത്രി 7.30ഓടെ തെലങ്കാനയിലെ തന്തൂരിനും വികാരാബാദ് സ്റ്റേഷനുകൾക്കും ഇടയിൽവച്ചാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് മൂലം ലോക്കോ എൻജിന്റെ ഓവർഹെഡിനാണ് തീപിടിച്ചത്. പിന്നീട് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.