തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. താനുമായി വളരെ അടുത്ത സുഹൃദ് ബന്ധമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്നും ചെന്നിത്തല അനുസ്മരിച്ചു.
സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങൾ ആണ് ഗാനരചയിതാവ് എന്ന നിലയിൽ അനിൽ പനച്ചൂരാന്റെ തൂലികയിൽ നിന്നുതിർന്നു വീണത്. അനിലിന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.