ന്യൂഡൽഹി: കോവിഡ് വാക്സിൻ നിർമാണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐ ലൈസൻസ് നൽകി. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാനും നിർദേശിച്ചു.
രാജ്യത്ത് ഇന്ന് രണ്ടു കോവിഡ് വാക്സിനുകളുടെ ഉപയോഗത്തിനു ഡ്രഗ്സ് കണ്ട്രോളർ ജനറൽ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. അടിയന്തരഘട്ടത്തിൽ ഉപയോഗിക്കാനുള്ള അനുമതിയാണു നൽകിയിരിക്കുന്നത്.
സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡിനു പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും ചേർന്നാണു ഭാരത് ബയോടെക് കോവാക്സിൻ നിർമിച്ചത്. അടിയന്തര ഉപയോഗത്തിനായി കോവാക്സിന് അനുമതി നൽകണമെന്ന് കാട്ടി ഡിസംബർ ഏഴിനു തന്നെ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു.