അഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമന്ന് ആംആദ്മി പാർട്ടി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 504 സ്ഥാനാർഥികളുടെ പട്ടികയും എഎപി പുറത്തുവിട്ടു.
എഎപി എംഎൽഎയും പാർട്ടി വക്താവുമായ അതിഷിയാണ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. ഗുജറാത്തിൽ ബിജെപിക്ക് ശക്തമായ ബദലാകാൻ എഎപിക്ക് സാധിക്കുമെന്നും ബിജെപിയെ അധികാരത്തിൽനിന്ന് നീക്കുമെന്നും അവർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിലും എഎപി മത്സരിക്കുമെന്നും അതിഷി പറഞ്ഞു.