+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​വ​ർ​ഷം, പു​തി​യ തു​ട​​ക്കം, ഈ​സ്റ്റ് ബം​ഗാ​ളി​ന് ആ​ദ്യ ജ​യം

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ലെ ആ​ദ്യ ജ​യ​ത്തി​നാ​യു​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഒ​ഡീ​ഷ​യ്ക്കെ​തി​രെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ളി​ന്റെ വി​ജ
പു​തു​വ​ർ​ഷം, പു​തി​യ തു​ട​​ക്കം, ഈ​സ്റ്റ് ബം​ഗാ​ളി​ന് ആ​ദ്യ ജ​യം
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ലെ ആ​ദ്യ ജ​യ​ത്തി​നാ​യു​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഒ​ഡീ​ഷ​യ്ക്കെ​തി​രെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ളി​ന്റെ വി​ജ​യം.

ആ​ദ്യ പ​കു​തി​യി​ലാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ര​ണ്ടു ഗോ​ളു​ക​ൾ പി​റ​ന്ന​ത്. 12-ാം മി​നി​റ്റി​ൽ രാ​ജു ഗെ​യ്ക്വാ​ദി​ന്‍റെ ഒ​രു ലോം​ഗ് ത്രോ ​ആ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന് ലീ​ഡ് ന​ൽ​കി​യ​ത്. രാ​ജു​വി​ന്‍റെ ത്രോ​യി​ൽ നി​ന്ന് പി​ൽ​കിം​ഗ്ട​ൺ ആ​ണ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

39-ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ ര​ണ്ടാം ഗോ​ൾ നേ​ടി. ഇ​ട​തു വി​ങ്ങി​ലൂ​ടെ കു​തി​ച്ച് ക​യ​റി​യ മ​ഗോ​മ ആ​ണ് ഗം​ഭീ​ര ഫി​നി​ഷി​ലൂ​ടെ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. 88-ാം മി​നി​റ്റി​ൽ എ​നൊ​ബ​കേ​രെ ബ്രൈ​റ്റ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ച്ച മൂ​ന്നാം ഗോ​ളും നേ​ടി.

94-ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ താ​രം ഡാ​നി ഫോ​സി​ന്‍റെ ഓ​ൺ ഗോ​ൾ വീ​ണ​ത്. ഈ ​വി​ജ​യ​ത്തോ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് ലീ​ഗി​ൽ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റു പോ​യി​ന്‍റാ​യി.
More in Latest News :