+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് ധ​ന സ​ഹാ​യം ന​ൽ​കാ​ൻ ഒ​ഡീ​ഷ സ​ർ​ക്കാ​ർ

ഭൂ​വ​നേ​ശ്വ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​മാ​യി പ​ണം ന​ൽ​കാ​ൻ ഒ​ഡീ​ഷ സ​ർ​ക്കാ​ർ. ര​ണ്ട​ര ല​ക്ഷം രൂ​പ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. വൈ​ക​ല്യ​മു​ള്ള വ്യ​ക്തി
ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് ധ​ന സ​ഹാ​യം ന​ൽ​കാ​ൻ ഒ​ഡീ​ഷ സ​ർ​ക്കാ​ർ
ഭൂ​വ​നേ​ശ്വ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​മാ​യി പ​ണം ന​ൽ​കാ​ൻ ഒ​ഡീ​ഷ സ​ർ​ക്കാ​ർ. ര​ണ്ട​ര ല​ക്ഷം രൂ​പ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക​ളും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ പു​തി​യ പ​ദ്ധ​തി.

ഭി​ന്ന​ശേ​ഷി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ല്‍ 50,000 രൂ​പ നേ​ര​ത്തെ ത​ന്നെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി വ​രു​ന്നു​ണ്ട്. ഇ​തി​നു തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ചി​രി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക​മാ​യ ഐ​ക്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യും ശാ​ക്തീ​ക​ര​ണ​വും ഉ​റ​പ്പു വ​രു​ന്ന​തി​നു​ള്ള വ​കു​പ്പാ​ണ്(​എ​സ്എ​സ്ഇ​പി​ഡി) ഈ ​ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും സാ​ധാ​ര​ണ വി​വാ​ഹ​ജീ​വി​തം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് അ​റി​യി​ച്ചു.

ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് വ​ര​നും വ​ധു​വി​നും യ​ഥാ​ക്ര​മം 21 ഉം 18 ​ഉം വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​രും നേ​ര​ത്തെ ഈ ​ധ​ന​സ​ഹാ​യം കൈ​പ്പ​റ്റാ​ത്ത​വ​രും ആ​യി​രി​ക്കേ​ണ്ട​തു​ണ്ട്. വി​വാ​ഹം സ്ത്രീ​ധ​ന​മു​ക്ത​മാ​യി​രി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്.

വി​വാ​ഹ​സ​ര്‍​ട്ടി​ഫി​ക്ക​റ്റോ​ടു കൂ​ടി​യാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. മു​ന്ന് വ​ര്‍​ഷ​ത്തേ​ക്കു​ള്ള സ്ഥി​ര​നി​ക്ഷേ​പ​മാ​യാ​ണ് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്. അ​തി​ന് ശേ​ഷം ഇ​രു​വ​ർ​ക്കും സം​യു​ക്ത​മാ​യി പ​ണം പി​ൻ​വ​ലി​ക്കാം.
More in Latest News :