കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിത്തുറ കൊണ്ടൂർ സ്വദേശി അജിത് ജേക്കബ് ആണു മരിച്ചത്.
ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ആദ്യം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിലും പിന്നീട് ചേർപ്പുങ്കലുള്ള മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണു മരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ജിബിൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.