+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

21 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ പു​ക വ​ലി​ച്ചാ​ൽ കേ​സാ​കും; നി​യ​മ​നി​ർ​മാ​ണ​ത്തി​നു കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പു​ക​വ​ലി​ക്കാ​നും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തി നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. സി​ഗ​ര​റ്റ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ത്പ​
21 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ പു​ക വ​ലി​ച്ചാ​ൽ കേ​സാ​കും; നി​യ​മ​നി​ർ​മാ​ണ​ത്തി​നു കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: പു​ക​വ​ലി​ക്കാ​നും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നു​മു​ള്ള പ്രാ​യ​പ​രി​ധി ഉ​യ​ർ​ത്തി നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ. സി​ഗ​ര​റ്റ​ട​ക്ക​മു​ള്ള പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 18 വ​യ​സി​ൽ​നി​ന്ന് 21 വ​യ​സാ​ക്കാ​നാ​ണു കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്.

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ​ര​സ്യം ചെ​യ്യു​ന്ന​തും വാ​ങ്ങു​ന്ന​തും വി​ൽ​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും സം​ബ​ന്ധി​ച്ചു​ള്ള 2003-ലെ ​പു​ക​യി​ല നി​രോ​ധ​ന നി​യ​മ​ത്തി​ലാ​ണു ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. പു​ക​വ​ലി​ക്കു നി​രോ​ധ​ന​മു​ള്ള മേ​ഖ​ല​ക​ളി​ൽ വ​ലി​ച്ചാ​ലു​ള്ള പി​ഴ 200-ൽ​നി​ന്നു 2000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്.

പു​ക​യി​ല നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ ഏ​ഴാം വ​കു​പ്പും ഭേ​ദ​ഗ​തി ചെ​യ്തു. ഇ​തി​ലെ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ ആ​ദ്യ​ത​വ​ണ ല​ക്ഷം രൂ​പ പി​ഴ​യും ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വും ല​ഭി​ക്കും. കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും അ​ഞ്ചു വ​ർ​ഷം വ​രെ ത​ട​വു​മാ​ണ് ശി​ക്ഷ.

അ​ന​ധി​കൃ​ത​മാ​യി പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ​യും ക​ർ​ശ​ന നി​യ​മം കൊ​ണ്ടു​വ​രും. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ പു​ക​വ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി​യെ​യും കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.
More in Latest News :