+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക്ക​പ്പി​ൽ പോ​ലീ​സു​കാ​ര​ൻ രാ​ത്രി മു​ഴു​വ​ൻ പീ​ഡി​പ്പി​ച്ചെ​ന്നു യു​വ​തി; അ​ന്വേ​ഷ​ണം

ലു​ധി​യാ​ന: ലോ​ക്ക​പ്പി​ൽ​വ​ച്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. പ​ഞ്ചാ​ബ് ലു​ധി​യാ​ന​യി​ൽ ഡി​സം​ബ​ർ അ​ഞ്ചി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണു യു​വ​തി പ​രാ​തി​യു
ലോ​ക്ക​പ്പി​ൽ പോ​ലീ​സു​കാ​ര​ൻ രാ​ത്രി മു​ഴു​വ​ൻ പീ​ഡി​പ്പി​ച്ചെ​ന്നു യു​വ​തി; അ​ന്വേ​ഷ​ണം
ലു​ധി​യാ​ന: ലോ​ക്ക​പ്പി​ൽ​വ​ച്ചു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി. പ​ഞ്ചാ​ബ് ലു​ധി​യാ​ന​യി​ൽ ഡി​സം​ബ​ർ അ​ഞ്ചി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണു യു​വ​തി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ അ​ഞ്ചി​ന് അ​ർ​ധ​രാ​ത്രി​യി​ൽ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ അ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു യു​വ​തി പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. വ​നി​താ പോ​ലീ​സ് ഇ​ല്ലാ​തെ എ​ത്തി​യ പോ​ലീ​സ് സം​ഘം യു​വ​തി​യെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യി. തു​ട​ർ​ന്നു ലോ​ക്ക​പ്പി​ൽ​വ​ച്ച് ത​ന്നെ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ രാ​ത്രി മു​ഴു​വ​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

അ​ടു​ത്ത ദി​വ​സം രാ​വി​ലെ യു​വ​തി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി. എ​ന്നാ​ൽ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ർ പ​രി​ശോ​ധ​ന​യ്ക്കു സ​മ്മ​തി​ച്ചി​ല്ലെ​ന്നും യു​വ​തി പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. പ​രാ​തി​യി​ൽ എ​സി​പി സി​മ്ര​ൻ​ജി​ത് സിം​ഗ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടി​ട്ടു​ണ്ട്.
More in Latest News :