+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​വാ​ക്ക​ളെ വ​ഴി തെ​റ്റി​ക്കു​ന്നു: കോ​ഴി​ക്കോ​ട്ട് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ചു​മ​ർ ചി​ത്രം ന​ശി​പ്പി​ച്ചു; പ്ര​തി​ഷേ​ധം

കോ​ഴി​ക്കോ​ട്: ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ചു​മ​ര്‍​ചി​ത്രം സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ശി​പ്പി​ച്ചു. ചി​ത്രം വി​കൃ​ത​മാ​ക്കി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ അതിനുമുകളിൽ പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ചു.യു​
യു​വാ​ക്ക​ളെ വ​ഴി തെ​റ്റി​ക്കു​ന്നു: കോ​ഴി​ക്കോ​ട്ട് സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ ചു​മ​ർ ചി​ത്രം ന​ശി​പ്പി​ച്ചു; പ്ര​തി​ഷേ​ധം
കോ​ഴി​ക്കോ​ട്: ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ചു​മ​ര്‍​ചി​ത്രം സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ശി​പ്പി​ച്ചു. ചി​ത്രം വി​കൃ​ത​മാ​ക്കി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ അതിനുമുകളിൽ പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ചു.

യു​വാ​ക്ക​ളെ വ​ഴി തെ​റ്റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചു​മ​ര്‍ ചി​ത്രം ന​ശി​പ്പി​ച്ച​ത്. സി​ഐ​ടി​യു​വിന്‍റെ ദേ​ശീ​യ പ​ണി​മു​ട​ക്കിന്‍റെ പോ​സ്റ്റ​റാ​ണ് ഇ​വി​ടെ പ​തി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ത​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ചി​ത്രം വ​ര​ച്ച​തെ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ പ്ര​തി​ക​രി​ച്ചു. ചി​ത്ര​ത്തി​ന് മേ​ല്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കാ​ന്‍ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ക​ലാ​കാ​ര​ന്മാ​ര്‍ ചി​ത്രം വ​ര​ച്ച​ത്.
More in Latest News :