കരിപ്പുർ: കരിപ്പുർ വിമാനത്താവളത്തിൽ വൻസ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 1,088 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് ഏകദേശം 48 ലക്ഷം രൂപ വിലവരും.