ജമ്മു: അന്താരാഷ്ട്ര അതിർത്തി കടന്നെത്തിയ രണ്ടു ഡ്രോണുകൾ ബിഎസ്എഫ് ജവാന്മാർ വെടിവച്ചിട്ടു. ജമ്മു കാഷ്മീരിലെ സാംബയിൽ വെള്ളിയാഴ്ച വൈകുന്നേരം ആറിനാണ് സംഭവം.
ഇന്ത്യൻ അതിർത്തിയിലേക്ക് പറന്നെത്തിയ ഡ്രോണുകൾ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെടിവച്ചിടുകയായിരുന്നു.
നാഗ്രോട്ട പ്രദേശത്തെ ടോൾ പ്ലാസയ്ക്ക് സമീപം ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിനു പിന്നാലെയാണ് പാക് അതിർത്തി കടന്ന് ഡ്രോണുകൾ എത്തിയത്.