മിലാൻ: ഇറ്റാലിയന്‍ സീരി എ ക്ലബ് കലിയരിയുടെ ഉറുഗ്വേ താരം ഡിഗോ ഗോഡിനു കോവിഡ് സ്ഥിരീകരിച്ചു. ഉറുഗ്വേ ദേശീയ ടീമിൽ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്ന പതിനാറാമത്തെ താരമാണ് ഗോഡിൻ. 34 വയസുകാരനായ താരത്തെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു.
ദേശീയ ടീമിൽ നിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പിസിആർ ടെസ്റ്റിലാണ് ഗോഡിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ താരത്തിന് സീരി എയിലെ നിർണായക മത്സരം നഷ്ടമാകും. യുവന്റസിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരമാണ് താരത്തിന് നഷ്ടമാകുക.