കൊച്ചി: ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് എട്ടു വയസുള്ള മകനെ കൈ ഞരമ്പു മുറിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്കു ജീവപര്യന്തം തടവ്. അങ്കമാലി മൂക്കന്നൂര്‍ കൊക്കുന്ന് പനങ്ങാട്ടുപറമ്പില്‍ ടീന(37)യെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.ജെ. വിന്‍സെന്റ് ശിക്ഷിച്ചത്.
2016 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന് അഞ്ച് ഉറക്ക ഗുളികകള്‍ നല്കിയ ശേഷം കൈ ഞരമ്പ് മുറിച്ച് കൊലപ്പെടുത്തുകയും സ്വയം കൈ ഞരമ്പ് മുറിക്കുകയും കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നുമാണ് കേസ്.
ശിക്ഷാ വിധിയില്‍ കനിവ് കാണിക്കണമെന്ന് പ്രതി കോടതിയോട് അഭ്യര്‍ഥിച്ചെങ്കിലും കോടതി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു.