ലണ്ടൻ: എടിപി ഫൈനൽസ് സിംഗിൾസിൽ റഫേൽ നദാലും നൊവാക് ജോക്കോവിച്ചും സെമിയിൽ കടന്നു. അലക്സാണ്ടർ സ്വെരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് അവസാന നാലിൽ കടന്നത്. സ്കോർ: 6-3, 7-6 (7-4). ശനിയാഴ്ച നടക്കുന്ന സെമിയിൽ ജോക്കോവിച്ച് ഡൊമനിക് തീമിനെ നേരിടും.
ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നദാൽ 6-4, 4-6, 6-2ന് നിലവിലെ ചാമ്പ്യൻ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.
നദാൽ ആദ്യ എടിപി ഫൈനൽസ് കിരീടമാണ് ലക്ഷ്യമിടുന്നത്. 86 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള നദാലിന് ഒരണ്ണം മാത്രമേ ഇൻഡോർ ഹാർഡ് കോർട്ടി ൽനിന്ന് നേടാനായിട്ടുള്ളൂ. എന്നാൽ ഒരിക്കൽപ്പോലും എടിപി ഫൈനൽസിൽ മുത്തമിടാനായിട്ടില്ല.