+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​സി ബാ​ഴ്സ​യി​ൽ ക​ളി തുടര​ണം: പെ​പ് ഗാ​ർ​ഡി​യോ​ള

ല​ണ്ട​ൻ‌: സൂ​പ്പ​ർ‌ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ ത​ന്നെ ക​ളി ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക​ൻ പെ​പ് ഗാ​ർ​ഡി​യോ​ള. അ​ടു​ത്ത സീ​സ​ണി​ൽ മെ​സി സി​റ്റി​യി
മെ​സി ബാ​ഴ്സ​യി​ൽ ക​ളി തുടര​ണം: പെ​പ് ഗാ​ർ​ഡി​യോ​ള
ല​ണ്ട​ൻ‌: സൂ​പ്പ​ർ‌ താ​രം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ൽ ത​ന്നെ ക​ളി ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി പ​രി​ശീ​ല​ക​ൻ പെ​പ് ഗാ​ർ​ഡി​യോ​ള. അ​ടു​ത്ത സീ​സ​ണി​ൽ മെ​സി സി​റ്റി​യി​ലേ​ക്ക് കൂ​ടു​മാ​റി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ‌ സ​ജീ​വ​മാ​യി നി​ൽ​ക്കു​മ്പോ​ഴാ​ണ് ഗാ​ർ​ഡി​യോ​ള​യു​ടെ പ്ര​സ്താ​വ​ന.

ക​ഴി​ഞ്ഞ ദി​വ​സം സി​റ്റി​യു​മാ​യു​ള്ള ക​രാ​ർ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ഗാ​ർ​ഡി​യോ​ള ദീ​ർ​ഘി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് പെ​പ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ മ​ന​സ് തു​റ​ന്ന​ത്.

മെ​സി ബാ​ഴ്സ​ലോ​ണ താ​ര​മാ​ണ്. താ​ൻ ഇ​ക്കാ​ര്യം ആ​യി​രം​വ​ട്ടം പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. ഒ​രു ആ​രാ​ധ​ക​ൻ എ​ന്ന നി​ല​യി​ൽ മെ​സി ബാ​ഴ്സ​യി​ൽ തു​ട​ര​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- മെ​സി​യു​ടെ മു​ൻ ആ​ശാ​ൻ കൂ​ടി​യാ​യ പെ​പ് പ​റ​ഞ്ഞു.

വ​രു​ന്ന ജ​നു​വ​രി ഒ​ന്നി​നു ശേ​ഷം മെ​സി​ക്ക് സ്പെ​യി​നു പു​റ​ത്തു​ള്ള ഏ​തു ക്ല​ബി​ലേ​ക്കും കൂ​ടു​മാ​റാ​ൻ സാ​ധി​ക്കും. നേ​ര​ത്തെ ബാ​ഴ്സ പ്ര​സി​ഡ​ന്‍റ് ബ​ർ​ത്യോ​മു​വു​മാ​യി ക​ല​ഹി​ച്ച മെ​സി ക്ല​ബ് വി​ടാ​ൻ‌ ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ ബ​ർ​ത്യോ​മു ഇ​തി​നു ത​ട​യി​ട്ടു.

ഒ​ക്ടോ​ബ​റി​ൽ ബ​ർ​ത്യോ​മു രാ​ജി​വ​ച്ചെ​ങ്കി​ലും മെ​സി​യു​ടെ ജ​നു​വ​രി​ക്കു ശേ​ഷം ബാ​ഴ്സ​യി​ൽ തു​ട​രു​മോ​യെ​ന്ന കാ​ര്യം അ​നി​ശ്വി​ത​ത്വ​ത്തി​ലാ​ണ്. മെ​സി​യു​ടെ ക​രാ​ർ ഈ സീ​സ​ണി​ൽ പൂ​ർ​ത്തി​യാ​കും. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ൽ എ​ന്താ​ണു​ള്ള​തെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും പെ​പ് പ​റ​ഞ്ഞു.
More in Latest News :