കോട്ടയം: രണ്ടില ചിഹ്നം അനുവദിച്ചുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജോസ് കെ. മാണി. നുണപ്രചാരണത്തിനെതിരെയുള്ള മറുപടിയാണിതെന്നും നുണകൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും ജോസ് കെ.മാണി പറഞ്ഞു.
കെ എം മാണിയുടെ രാഷ്ട്രീയത്തേയും ഭവനത്തേയും അപഹരിക്കാനുള്ള ശ്രമം പി.ജെ. ജോസഫ് നടത്തി. രണ്ടിലയിൽ നിന്ന് കേരളാ കോൺഗ്രസിനെ മാറ്റി നിർത്താൻ കഴിയില്ല. ഇടത് മുന്നണിക്ക് ഈ വിധി കരുത്ത് പകരും. എത്ര തോല്‍വി നേരിട്ടാലും ചിലര്‍ വീണ്ടും വാദിക്കും. തദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിജയമായി ഇതിനെകാണുന്നുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.