തിരുവനന്തപുരം: മസാലാ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്നും കരടിൽ ഇല്ലാത്ത ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ എഴുതി ചേർക്കാൻ സിഎജിക്ക് അധികാരമുണ്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയെ അട്ടിമറിക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന ആരോപണത്തിന് ധനമന്ത്രിയുടെ പക്കൽ തെളിവില്ല. സിഎജി റിപ്പോർട്ടിന്റെ പേരിൽ ഏതെങ്കിലും പദ്ധതി മുടങ്ങിയിട്ടുണ്ടോ. വികസനം മുടങ്ങിയതിന്റെ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണിത്.
അഞ്ച് വർഷം കൊണ്ട് 50,000 കോടിയുടെ വികസനം നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇതുവരെ എത്രപണം കിഫ്ബി വഴി ചിലവാക്കിയെന്ന് ധനമന്ത്രി മറുപടി പറയണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു.