+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ്ദ​സ​ന്ദേ​ശം സ്വ​പ്ന​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ശ​ബ്ദ​സ​ന്ദേ​ശം സ്വ​പ്‌​ന സു​രേ​ഷി​ന്‍റേ​ത് ത​ന്നെ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ദ​ക്ഷി​ണ മേ​ഖ​ല ജ​യി​ല്‍ ഡി​ഐ​ജി അ​ജ​യ​കു​മാ​റാ​ണ് റി
ശ​ബ്ദ​സ​ന്ദേ​ശം സ്വ​പ്ന​യു​ടേ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്
തി​രു​വ​ന​ന്ത​പു​രം: ശ​ബ്ദ​സ​ന്ദേ​ശം സ്വ​പ്‌​ന സു​രേ​ഷി​ന്‍റേ​ത് ത​ന്നെ​യാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. ദ​ക്ഷി​ണ മേ​ഖ​ല ജ​യി​ല്‍ ഡി​ഐ​ജി അ​ജ​യ​കു​മാ​റാ​ണ് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ​ത്.

ശ​ബ്ദ​വു​മാ​യി സാ​മ്യ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ ത​ന്‍റെ ശ​ബ്ദ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സ്വ​പ്‌​ന ഡി​ഐ​ജി​ക്ക് മൊ​ഴി ന​ല്‍​കി. അ​തേ​സ​മ​യം ത​ന്നെ, ഈ ​ശ​ബ്ദ​സ​ന്ദേ​ശം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ല്‍ റി​ക്കാ​ര്‍​ഡ് ചെ​യ്ത​ത​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ല്‍ കൂ​ടു​ത​ലും കൃ​ത്യ​മാ​യ മ​ല​യാ​ള​ത്തി​ലാ​ണ് സം​സാ​രം. ര​ണ്ടോ മൂ​ന്നോ വാ​ക്കേ ഇം​ഗ്ലി​ഷി​ലു​ള്ളൂ. എ​ന്നാ​ല്‍ താ​ന്‍ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ലും ഇം​ഗ്ലി​ഷി​ലാ​ണ് സം​സാ​രി​ക്കു​ന്ന​ത്. മ​ല​യാ​ളം സം​സാ​രി​ച്ചാ​ലും അ​റി​യാ​തെ ഇം​ഗ്ലി​ഷ് വാ​ക്കു​ക​ളാ​കും കൂ​ടു​ത​ലും ക​ട​ന്നു​വ​രി​ക​യെ​ന്നും സ്വ​പ്‌​ന ജ​യി​ല്‍ ഡി​ഐ​ജി​യോ​ട് പ​റ​ഞ്ഞു.

അ​ന്ന​ത്തെ മാ​ന​സി​ക, ശാ​രീ​രി​ക സ്ഥി​തി അ​ത്ര​യും പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ഓ​ര്‍​മ വ​രാ​ത്ത​തെ​ന്നും സ്വ​പ്‌​ന വ്യ​ക്ത​മാ​ക്കി. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​നാ​ണ് ജ​യി​ൽ ഡി​ഐ​ജി റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ശ​ബ്ദ​സ​ന്ദേ​ശം കൃ​ത്രി​മ​മാ​ണോ​യെ​ന്ന് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
More in Latest News :