ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ എ.കെ ആന്റണിയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ആന്റണിയെ എയിംസിലേക്ക് മാറ്റിയിരുന്നു. നേരത്തെ ആന്റണിയുടെ ഭാര്യ എലിബസബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ആന്റണി സ്വയം നിരീക്ഷണത്തിലായിരുന്നു.