തിരുവനന്തപുരം: ശബരിമലയെ സർക്കാർ വിനോദസഞ്ചാര കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ലെന്നും ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
അത്തരം അഭിപ്രായങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതുണ്ടോ എന്ന് അറിയില്ല. കാരണം ഇത് തീര്‍ഥാടകരുടെ കേന്ദ്രമാണ്. തീര്‍ഥാടകരാണ് ഇവിടെ വരുന്നത്. കഴിഞ്ഞ ഒരു നൂറുവര്‍ഷമായി തീര്‍ഥാടകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം സവിശേഷമായ വര്‍ഷമാണ്. അത് നമുക്കെല്ലാം അറിയാം.
കുമ്മനത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് എനിക്കറിയില്ല. ശബരിമലയെ തകര്‍ക്കുക എന്നുള്ള ഉദ്ദേശ്യമാണോ ഈ കള്ളപ്രചരണത്തിന്റെ പിന്നിലുള്ളതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ശബരിമലയോടും വിശ്വാസത്തോടും അദ്ദേഹത്തിന് അല്പമെങ്കിലും കൂറോ താല്പര്യമോ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയുള്ള വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് താന്‍ കരുതുന്നില്ല. ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.