+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ക​വ​ർ​ന്ന​ത് 6,613 ജീ​വ​നു​ക​ൾ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി; ലോ​ക​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ആ​ശ്വാ​സ​ത്തി​നു വ​ക
24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ക​വ​ർ​ന്ന​ത് 6,613 ജീ​വ​നു​ക​ൾ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി; ലോ​ക​ത്ത് ചി​ല​യി​ട​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ആ​ശ്വാ​സ​ത്തി​നു വ​ക ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​ഗോ​ള വ്യാ​പ​ക​മാ​യി 6,613 പേ​രാ​ണ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം 1,324,025 ആ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 489,283 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 54,804,194 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 38,129,282 പേ​ർ കോ​വി​ഡി​ൽ നി​ന്നും രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 15,350,887 ഇ​പ്പോ​ഴും രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ 98,810 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, സ്പെ​യി​ൻ, ബ്രി​ട്ട​ൻ, അ​ർ​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഇ​റ്റ​ലി. എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ.
More in Latest News :