+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ഹാ​റി​ൽ താ​ര്‍​കി​ഷോ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും; ശു​ശീ​ൽ കു​മാ​ർ മോ​ദി ഡ​ൽ​ഹി​ക്ക്

പാ​റ്റ്ന: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ താ​ര്‍​കി​ഷോ​ര്‍ പ്ര​സാ​ദ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ശു​ശീ​ൽ കു​മാ​ർ മോ​ദി
ബി​ഹാ​റി​ൽ താ​ര്‍​കി​ഷോ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും; ശു​ശീ​ൽ കു​മാ​ർ മോ​ദി ഡ​ൽ​ഹി​ക്ക്
പാ​റ്റ്ന: ബി​ഹാ​റി​ൽ നി​തീ​ഷ് കു​മാ​ർ മ​ന്ത്രി​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ താ​ര്‍​കി​ഷോ​ര്‍ പ്ര​സാ​ദ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി ശു​ശീ​ൽ കു​മാ​ർ മോ​ദി കേ​ന്ദ്ര​മ​ന്ത്രി​യാ​കു​മെ​ന്നും പ​റ​യു​ന്നു.

എ​ൻ​ഡി​ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ത്തി​ഹാ​റി​ൽ​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് താ​ര്‍​കി​ഷോ​ർ. അ​ദ്ദേ​ഹ​ത്തെ ബി​ജെ​പി നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ബെ​ത്തി​യ​യി​ല്‍ നി​ന്നു​ള്ള എം​എ​ൽ​എ രേ​ണു ദേ​വി​യാ​ണ് ഉ​പ​നേ​താ​വ്. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്ന ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് താ​ര്‍​കി​ഷോ​ർ ഒ​ഴി​വാ​യി. ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​പി മോ​ഡ​ലി​ല്‍ ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. താ​ര്‍​കി​ഷോ​റി​നു പു​റ​മെ ബെ​ത്തി​യ എം​എ​ൽ​എ രേ​ണു ദേ​വി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ൾ‌ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ര്‍ ഏ​ഴാം ത​വ​ണ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​റ്റ്ന​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ നി​തീ​ഷി​നെ എ​ന്‍​ഡി​എ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
More in Latest News :