കോട്ടയം: കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. എൽഡിഎഫ് നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാനാർഥി നിർണയം നീണ്ടുപോയ സാഹചര്യത്തിലാണ് ഇന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപിക്കുമെന്ന് നേതൃത്വം അറിയിച്ചത്.
സീറ്റ് വിഭജനത്തിൽ സിപിഐയും കേരള കോൺഗ്രസും തമ്മിൽ ഇടഞ്ഞ സാഹചര്യത്തിലാണ് ഇടത് മുന്നണിയിൽ പ്രതിസന്ധി കനത്തത്. ജില്ലാ പഞ്ചായത്തിൽ 11ഉം പാലാ മുൻസിപാലിറ്റിയിൽ 13 സീറ്റുമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടത്.
അതേസമയം, ജില്ലാ പഞ്ചായത്തിൽ നാലും പാലായിൽ ഏഴും സീറ്റുമാണ് സിപിഐ ആവശ്യപ്പെട്ടത്. സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടന്ന സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു.