തിരുവനന്തപുരം: കിഫ്ബി ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കിഫ്ബിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും മന്ത്രി തോമസ് ഐസകും തമ്മിൽ അടുത്ത ബന്ധമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വപ്നയുമായി ഐസക് പലതവണ കൂടിക്കാഴ്ച നടത്തി. കേസിൽ തോമസ് ഐസകും കുടുങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.