+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രം​പ് ത​ന്നെ വി​ജ​യി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക്കന്മാ​രു​ടെ പ്ര​ക​ട​നം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ അ​ടു​ത്ത നാ​ല് കൊ​ല്ല​വും ട്രം​പ് ത​ന്നെ ഭ​രി​ക്ക​ണ​മെ​ന്നും വി​ജ​യി ട്രം​പാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട് രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വ​ൻ പ്ര​ക​ട​നം. ആ​യി​ര​ങ്ങ​ൾ പ​ങ
ട്രം​പ് ത​ന്നെ വി​ജ​യി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് റി​പ്പ​ബ്ലി​ക്കന്മാ​രു​ടെ പ്ര​ക​ട​നം
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ൽ അ​ടു​ത്ത നാ​ല് കൊ​ല്ല​വും ട്രം​പ് ത​ന്നെ ഭ​രി​ക്ക​ണ​മെ​ന്നും വി​ജ​യി ട്രം​പാ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ട് രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് വ​ൻ പ്ര​ക​ട​നം. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​മാ​ണ് ന​ട​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ലു​മേ​റെ ആ​ളുക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ള് ന​ട​ത്തു​മെ​ന്നാ​ണ് ട്രം​പ് അ​നു​കൂ​ലി​ക​ളു​ടെ വാ​ദം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ട്രം​പിന്‍റെ ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി വൈ​റ്റ് ഹൗ​സ് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ട്രം​പി​ന്‍റെ വ്യാ​പാ​ര ഉ​പ​ദേ​ഷ്ടാ​വ് പീ​റ്റ​ർ ന​വാ​രോ​യാ​ണ് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്.

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​താ​യി അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ലും ട്രം​പ് ഇ​തേ​വ​രെ പ​രാ​ജ​യം അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നെ​തി​രേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ട്രം​പ് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ന്നു​മു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് ട്രം​പ് ആ​രോ​പി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തി​ൻ​റെ തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ട്രം​പി​ന് ഇ​തേ​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.
More in Latest News :