നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹളം ഉണ്ടാക്കി ജീവനക്കാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കുവൈറ്റിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്തിൽ വന്ന കോട്ടയം സ്വദേശി നോഹിൻ (27) ആണ് അറസ്റ്റിലായത്.
ഇയാൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി.
ഇയാൾ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി.