ലക്നോ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മുഖ്യധാരാ പാർട്ടിയുമായും സഖ്യത്തിലേർപ്പെടില്ലെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും ബിഎസ്പിയുമായി സഖ്യമുണ്ടാക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
2022 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയ പാർട്ടി സമ്മേളനത്തിലാണ് അഖിലേഷിന്റെ പരാമർശം. വലിയ കക്ഷികളെ ഒഴിവാക്കി ചെറിയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അഖിലേഷ് നീക്കം നടത്തുന്നത്. പ്രാദേശിക പാർട്ടികളുമായി സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസുമായും തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെടില്ലെന്നും അഖിലേഷ് പറഞ്ഞു. 2022 ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.