+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ൽ​ഖ്വ​യ്ദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ല്‍​ഖ്വ​യ്ദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ന്‍ അ​ബ്ദു​ള്ള അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​എ​സ് പി​ന്തു​ണ​യോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ ര​ഹ​സ്യ
അ​ൽ​ഖ്വ​യ്ദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ല്‍​ഖ്വ​യ്ദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ന്‍ അ​ബ്ദു​ള്ള അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​എ​സ് പി​ന്തു​ണ​യോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​ണ് അ​ബ്ദു​ള്ള അ​ഹ​മ്മ​ദി​നെ വ​ധി​ച്ച​ത്.

ടെ​ഹ്‌​റ​നി​ലെ തെ​രു​വി​ല്‍ മോ​ട്ട​ര്‍​സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ഇ​യാ​ളെ വ​ധി​ച്ച​തെ​ന്നാ​ണ് ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. ആ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​യ്മാ​ന്‍ അ​ല്‍ സ​വാ​ഹി​രി​യു​ടെ പി​ന്‍​ഗാ​മി​യാ​യി ഇ​യാ​ള്‍ അ​ല്‍​ഖ്വ​യ്ദ​യു​ടെ ത​ല​പ്പ​ത്തെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​യാ​ളു​ടെ മ​ര​ണം അ​ല്‍​ഖ്വ​യ്ദ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ബ്ദു​ള്ള​യു​ടെ മ​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ല്‍​ഖ്വ​യ്ദ ത​ല​വ​നാ​യി​രു​ന്ന ഒ​സാ​മ ബി​ന്‍​ലാ​ദ​ന്‍റെ മ​ക​ന്‍ ഹം​സ ബി​ന്‍​ലാ​ദ​നെ​യാ​ണ് അ​ബ്ദു​ള്ള​യു​ടെ മ​ക​ള്‍ വി​വാ​ഹം ചെ​യ്ത​ത്.
More in Latest News :