തിരുവല്ല: ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന് മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ എന്നും നെഞ്ചോട് ചേര്‍ത്തു പിടിച്ചിട്ടുള്ള മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുൻവിധികളില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന ക്രിസ്തുവിന്റെ സ്നേഹമാണ് സമൂഹത്തില്‍ പ്രകടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസികള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ്, മാനസികരോഗികള്‍, എയ്ഡ്സ് രോഗികള്‍ ഇവരൊക്കെ മെത്രാപ്പോലീത്തയുടെ സ്നേഹസ്പര്‍ശം ഏറ്റുവാങ്ങിവരുന്നവരാണ്. കാരുണ്യപ്രവൃത്തികളുടെ സമൂഹത്തിനു മാതൃകാപരമായ സമീപനം സ്വീകരിക്കുന്ന നേതൃത്വം മാര്‍ തിയഡോഷ്യസ് സഭയ്ക്ക് അഭിമാനമായി മാറട്ടെയന്നും മുഖ്യമന്ത്രി ആശംസിച്ചു.