ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ശരാശരി എയര്‍ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 339 ആണ്. ഇത് "വളരെ മോശം' എക്യുഐയിലാണ് ഉള്‍പ്പെടുന്നത്.
ആനന്ദ് വിഹാറില്‍ എക്യുഐ 424 രേഖപ്പെടുത്തി. 'രൂക്ഷമായ' മലിനീകരണത്തിന്റെ സൂചകമാണിത്. ഐജിഐ വിമാനത്താവളത്തില്‍ 328 ആണ് എക്യുഐ. ഐടിഒ 400, ആര്‍കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
രാജ്യതലസ്ഥാനം രാവിലെയും പുകമൂടിക്കിടക്കുകയാണ്. ദൃശ്യതയിലും കുറവുണ്ട്.