വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് വ്യാപനത്തോത് കുറവില്ലാതെ മുന്നോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6.41 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. കൃത്യമായി പറഞ്ഞാൽ 641,179 പേർക്കാണ് രോഗബാധയുണ്ടാതെന്ന് ജോണ്‍സ്ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ലോകത്ത് ഇതുവരെ 53,716,907 പേർക്കാണ് കോവിഡ് ബാധ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,798 പേർ കൂടി മരിച്ചതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,308,425 ആയി ഉയർന്നു. 37,477,218 പേരാണ് രോഗമുക്തി നേടിയത്.
14,931,264പേരാണ് രോഗം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 109,155 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, ഫ്രാൻസ്, റഷ്യ, സ്പെയിൻ, ബ്രിട്ടൻ, അർജന്റീന, കൊളംബിയ, ഇറ്റലി എന്നീ രാജ്യങ്ങളാണ് കോവിഡ് വ്യാപനത്തിൽ മുന്നിലുള്ളത്.