തിരുവനന്തപുരം: ഇനി മാസ്കില്ലാതെ വഴിയിലിറങ്ങിയാൽ പോക്കറ്റ് കാലിയാകും. മാസ്ക് ധരിക്കാത്തതിനുള്ള പിഴത്തുക 200 ൽനിന്ന് 500 ആയി ഉയർത്തി. ഇതടക്കം സംസ്ഥാനത്ത് കോവിഡ് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചു.
നിരത്തുകളിൽ കൂട്ടം ചേർന്നാൽ 5000 രൂപയാണ് പിഴ. കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 3000 രൂപയും പൊതുനിരത്തിൽ തുപ്പിയാൽ 500 രൂപയും പിഴ ഈടാക്കും.
വിവാഹച്ചടങ്ങുകളിലെ നിയന്ത്രണം ലംഘിച്ചാൽ 5000 രൂപയാണ് പിഴ. ക്വാറന്റൈൻ, ലോക്ക്ഡൗൺ ലംഘനങ്ങൾക്കും കനത്ത പിഴ ഈടാക്കും. ക്വാറന്റൈൻ ലംഘിച്ചാൽ 2000 രൂപ പിഴ.