പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടാകുമെന്ന് എൻഡിഎ വൃത്തങ്ങൾ അറിയിച്ചു.
വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് നിതീഷ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ എൻഡിഎ യോഗത്തിൽ നിതീഷ് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യം ഉയർന്നു.
മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ നൽകാമെന്ന് ബിജെപി നേതൃത്വവും തീരുമാനിച്ചു. മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് പ്രധാനമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നു.