ന്യൂഡൽഹി: ആശയങ്ങൾ ദേശതാത്പര്യങ്ങൾക്കു വിരുദ്ധമാകരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പരിഷ്കരണങ്ങളും വികസത്തിനു വേണ്ടിയുള്ളതാണ്. വർഷങ്ങളായി കർഷകർ രാഷ്ട്രീയ ചർച്ചകളുടെ വിഷയമാണ്. ഞങ്ങൾ അവർക്കു സുരക്ഷ നൽകി, പരിഷ്കരണങ്ങളും ആരംഭിച്ചു. ഇപ്പോൾ അവർക്കു വീടുണ്ട്, ശൗചാലയങ്ങളുണ്ട്, വൈദ്യുതിയുണ്ട്, ഇന്റർനെറ്റ് കണക്ഷനുമുണ്ട്- മോദി പറഞ്ഞു.
നല്ല പരിഷ്കരണങ്ങൾ എങ്ങനെ നല്ല രാഷ്ട്രീയമാക്കി മാറ്റാമെന്ന കാര്യത്തിൽ ജെഎൻയുവിൽ ചർച്ച നടക്കണമെന്നും എല്ലാവരെയും ഉൾപ്പെടുത്തുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിൽ തിരുത്തൽ വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.