ന്യൂഡൽഹി: ബോളിവുഡ് നടൻ ആസിഫ് ബസ്ര (53) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു ഗസ്റ്റ് ഹൗസിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും ധർമശാല എസ്പി വിമുക്ത് രഞ്ജൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.
ജബ് വി മെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാൻ, ഹിച്ച്കി, ശൈത്താൻ, നോക്ക് ഒൗട്ട്, കൃഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. മോഹൻലാൽ നായകനായ മലയാള ചിത്രം ബിഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്.