തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വേഷണ സംഘം. കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. നേരത്തെ കേസിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ശ്രീറാം കോടതിയെ സമീപിച്ചിരുന്നു. ഇവ ശ്രീറാമിന് നല്കാന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങളും രേഖകളും കൈവശമില്ലെന്ന് അന്വഷണസംഘം കോടതിയില്‍ ബോധിപ്പിച്ചത്.